സൗദിയില്‍ കെട്ടിടത്തില്‍ നിന്നും വീണ് ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


ബാലുശ്ശേരി: സൗദി അറേബ്യയിലെ ജിസാനില്‍ ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണ് ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂരില്‍ വങ്ങോലി മീത്തല്‍ രമേശിന്റെ മകന്‍ വിഷ്ണുവാണ് മരിച്ചത്. ഇരുപത്തി ആറ് വയസ്സായിരുന്നു.

സൗദിയിലെ ജിസാന് അടുത്തുള്ള അല്‍ അഹദ് എന്ന സ്ഥലത്ത് ജോലി ചെയ്യുന്ന കെട്ടിടത്തില്‍ നിന്നും വീണു മരിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് വിഷ്ണു സൗദിയിലെത്തിയത്. അച്ഛനും അമ്മയും വിവാഹിതയായ ഒരു സഹോദരിയും ഉണ്ട്.