സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം; രണ്ട് പേർ പിടിയിൽ


കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിൽ രണ്ട് പേർ പിടിയിൽ. മുക്കം സ്വദേശികളായ ജസിം, തൻസിം എന്നിവരാണ് പിടിയിലായത്. കമ്മീഷണറെ പിന്തുടർന്ന വാഹനവും പോലീസ് കണ്ടെത്തി. ഇവർക്ക് ഹവാല സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധമില്ല എന്ന് പോലീസ് പറഞ്ഞു.

കൽപ്പറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റിന്റെ ഉദ്ഘാടന പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച കൊച്ചിയിലേക്ക് മടങ്ങുന്ന വഴി യാണ് അക്രമണമുണ്ടായത്. തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും അക്രമണത്തിന് പിന്നില്‍ ഗൂഢസംഘമാണെന്നും സുമിത് കുമാര്‍ തന്നെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്.

ഏതാനും ബൈക്കിലും കാറിലുമായെത്തിയ സംഘം തന്റെ വാഹനം തടഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് സുമിത് കുമാര്‍ പറയുന്നത്. തന്റെ ഡ്രൈവര്‍ വാഹനം വേഗത്തില്‍ എടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.