സ്‌നേഹരക്തം പകര്‍ന്ന് യുവത; ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഡി.വൈ.എഫ്.ഐക്ക്


കോഴിക്കോട്: ഏറ്റവുമധികം രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്‌കാരം ഇക്കുറിയും ഡി.വൈ.എഫ്.ഐക്ക്. ദേശീയ രക്തദാനദിനത്തിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കോവിഡ്, നിപാ ഘട്ടത്തില്‍ രക്തബാങ്കുകളില്‍ രൂക്ഷമായ ക്ഷാമമുണ്ടായപ്പോള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഡിവൈഎഫ്‌ഐ രക്തദാന ക്യാമ്പയിന്‍ നടത്തിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു. ജില്ലാ സെക്രട്ടറി വി.വസീഫ് ഏറ്റുവാങ്ങി. ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ്, സംസ്ഥാന കമ്മിറ്റി അംഗം പി.ഷിജിത്ത്, ജില്ലാ ജോ. സെക്രട്ടറി കെ.അരുണ്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എം.പി ശ്രീജയന്‍, ഡോ. എന്‍.ശശികല, ഡോ. ദീപ നാരായണന്‍ എന്നിവര്‍ സംസാരിച്ചു.