സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല പെണ്‍ ജീവിതങ്ങള്‍; പേരാമ്പ്രയില്‍ ഡി.വൈ.എഫ്.ഐ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് സമ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രധിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഡയാന ലിസി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീധനം ഒരു സാമൂഹ്യ തിന്മയാണ് നിയമംമൂലം നിരോധിക്കപ്പെട്ടെങ്കിലും ഈ ദുരാചാരം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. നിരവധി പെണ്‍കുട്ടികളുടെ ജീവന്‍ ഈ ദുരാചാരം മൂലം പൊലിഞ്ഞു പോവുകയാണ്. ഇതിന് ഒരു അറുതി വരുത്താന്‍ സമൂഹം തയ്യാറാവണമെന്നും, ഇനിയൊരു ജീവനും സ്ത്രീധനത്തിന്റെ പേരില്‍ നഷ്ട്ടമാവരുതെന്നും ഡയാന ലിസി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
പ്രധിഷേധ കൂട്ടായ്മയെ അഭിവാദ്യം ചെയ്തു കൊണ്ട് ആദ്യത്തെ മലയാളിയായ എന്‍.ഐ.എസ് വനിത കോച്ച് ജാസ്മിന്‍.എം.ടി, ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് മാസ്റ്റര്‍, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.എം.ജിജേഷ്, ബ്ലോക്ക് പ്രസിഡന്റ് പി.എസ്.പ്രവീണ്‍, ജിഷ കൊട്ടപ്പുറം എന്നിവര്‍ സംസാരിച്ചു. സമ സബ് കമ്മിറ്റി കണ്‍വീനര്‍ ആദിത്യ സുകുമാരന്‍ സ്വാഗതവും ഷിജി കൊട്ടാരക്കല്‍ നന്ദിയും രേഖപ്പെടുത്തി.