സുഹൃത്തിനെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍


വേങ്ങര: കൂട്ടുകാരനെ കൊന്ന് കൊക്കയില്‍ തള്ളിയ കേസിലെ പ്രതി പൊലീസ് പിടിയില്‍.
എടരിക്കോട് സ്വദേശി മുഹമ്മദ് സല്‍മാന്‍ (22) ആണ് പിടിയിലായത്.ഏപ്രില്‍ നാലിനാണ് പതിനെട്ടുവയസുകാരന്‍ നൗഫലിനെ ഊരകം മലയിലെ കൊക്കയില്‍ വീണ് മരിച്ച നിലയില്‍ കണ്ടെന്നുന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുഹമ്മദ് സല്‍മാന്‍, നൗഫലിനെ അടിച്ചുവീഴ്ത്തി. നൗഫലിനെ താഴേക്ക് തള്ളിയിട്ടു. തുടര്‍ന്ന് സല്‍മാന്‍ മൈസൂരിലേക്കു പോയി.

ഇന്ന് രാവിലെ 11 മണിക്ക് ഊരകം എരുമപ്പാറയിലും തുടര്‍ന്ന് പുതുപ്പറമ്പിലെ നൗഫലിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി .മലപ്പുറം ഡിവൈഎസ്പി കെ.സുദര്‍ശനന്‍, വേങ്ങര സി ഐഎ ആദം ഖാന്‍, വേങ്ങര എസ്‌ഐ ബാലചന്ദ്രന്‍, സീനിയര്‍ സിപിഒ മാരായ സിനീഷ്, ഷിജു, സുബൈര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.