സര്‍വീസുകള്‍ ഇന്നും മുടങ്ങി: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടരുന്നു


സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകളും
കോഴിക്കോട്ട് നിന്ന് മൂന്ന് സര്‍വീസുകളും ഇതുവരെ പുറപ്പെട്ടു. ജീവനക്കാര്‍ എത്താത്തതിനാല്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് സര്‍വീസുകളൊന്നും നടത്തിയിട്ടില്ല.

ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍ നടത്താനാണ് കെ.എസ് ആര്‍ ടി.സി മാനേജ്‌മെന്റിന്റെ ശ്രമം. ശമ്പള പരിഷ്‌കരണം വൈകുന്നതടക്കം വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ആര്‍.ടി.സിയി ലെ തൊഴിലാളി സംഘടനകള്‍ പണിമുടക്കുന്നത്. ഇന്ന് രാത്രി വരെയാണ് കോണ്‍ഗ്രസ് അനുകൂല യൂണിയന്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.