‘സജ്ജം’ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ വൈഫൈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
മേപ്പയ്യൂര്‍: പഞ്ചായത്തില്‍ ‘സജ്ജം’ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ വൈഫൈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമായി. മേപ്പയൂര്‍ പഞ്ചായത്തിലെ എബിസി ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബില്‍ സ്ഥാപിച്ച വൈഫൈ കേന്ദ്രത്തിന്റ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വ്വഹിച്ചു.
പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനുള്ള നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് മേപ്പയ്യൂരില്‍ സജ്ജം പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്തത്. അങ്കണവാടികള്‍, ശിശുമന്ദിരങ്ങള്‍, ഗ്രന്ഥാലയങ്ങള്‍, യൂത്ത് ക്ലബുകള്‍ ഉള്‍പ്പെടെ 62 കേന്ദ്രങ്ങളിലാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. മേപ്പയ്യൂര്‍ ബ്ലൂമിംഗ് ആര്‍ട്സ് ക്ലബ്ബ്, വാര്‍ഡ് പത്തിലെ ചാവട്ട് നവപ്രഭ അങ്കണവാടി, നാലാം വാര്‍ഡ് എടത്തില്‍ മുക്ക് മിറാക്കിള്‍ ആന്‍ഡ് ഗ്രാമകേളി, വാര്‍ഡ് മൂന്നിലെ ഇ ആര്‍ വായനശാല എന്നിവിടങ്ങളിലെ വൈഫൈ കേന്ദ്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
ശശി കുമാര്‍ പി. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബാബു കൂത്തപ്പ കണ്ടി, വി.ടി അബ്ദുറഹിമാന്‍, സുധി ഐ.എം, സമീര്‍.പി, നഹാസ് കെ.പി, സുനി വി.ഐ എന്നിവര്‍ സംസാരിച്ചു.