സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മെമു ഉൾപ്പടെയുള്ള ട്രെയിൻ സർവീസുകൾ റെയിൽ റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മെമു ഉള്‍പെടെ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി റെയില്‍വേ. മേയ് എട്ടു മുതല്‍ ഒമ്ബതു ദിവസത്തേക്കാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെയാണ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ റദ്ദാക്കിയത്. മൊത്തം 30 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
തിരുനല്‍വേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ (വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീന്‍ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്.
റദ്ദാക്കിയ ട്രെയിനുകള്‍
02695 ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്
02696 തിരുവനന്തപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്
06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്
06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്
02695 ചെന്നൈ-തിരുവനന്തപുരം
02696 തിരുവനന്തപുരം-ചെന്നൈ
06017 ഷൊര്‍ണൂര്‍-എറണാകുളം
06018 എറണാകുളം-ഷൊര്‍ണൂര്‍
06023 ഷൊര്‍ണൂര്‍-കണ്ണൂര്‍
06024 കണ്ണൂര്‍-ഷൊര്‍ണൂര്‍
06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ
06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ
06791 തിരുനല്‍വേലി-പാലക്കാട്
06792 പാലക്കാട്-തിരുനല്‍വേലി
06347 തിരുവനന്തപുരം-മംഗലാപുരം
06348 മംഗലാപുരം-തിരുവനന്തപുരം
06605 മംഗലാപുരം-നാഗര്‍കോവില്‍
06606 നാഗര്‍കോവില്‍-മംഗലാപുരം
02677 ബെംഗളൂരു-എറണാകുളം
02678 എറണാകുളം-ബെംഗളൂരു
06161 എറണാകുളം-ബാനസവാടി
06162 ബാനസവാടി-എറണാകുളം
06301 ഷൊര്‍ണൂര്‍-തിരുവനന്തപുരം
06302 തിരുവനന്തപുരം-ഷൊര്‍ണൂര്‍
0281 കണ്ണൂര്‍-തിരുവനന്തപുരം
02082 തിരുവനന്തപുരം-കണ്ണൂര്‍
06843 തിരുച്ചിറപ്പള്ളി-പാലക്കാട്
06844 പാലക്കാട്-തിരുച്ചിറപ്പള്ളി
06167 തിരുവനന്തപുരം-നിസാമുദീന്‍(വീക്കിലി)
06168 നിസാമുദീന്‍-തിരുവനന്തപുരം(വീക്കിലി)
ശനിയാഴ്ച രാവിലെ ആറുമണി മുതല്‍ ഒമ്ബതു ദിവസത്തേക്കാണ് സംസ്ഥാനം പൂര്‍ണമായും അടച്ചിടുക.