സംസ്ഥാനത്ത് കോവിഡ് പരിശോധനാ നിരക്ക് കൂട്ടി


തിരുവന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനാ നിരക്ക് കൂട്ടി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ആദ്യം 1500 രൂപയായിരുന്ന പരിശോധനാ നിരക്ക് 200 രൂപ കൂട്ടി 1700 രൂപയാക്കി. ആര്‍ടിപിസിആര്‍ പരിശോധനയുടെ ആദ്യ നിരക്ക് 2750 രൂപയായിരുന്നു. ഈ തുക നാലു തവണയായി കുറച്ച് ആരോഗ്യ വകുപ്പാണ് 1500ല്‍ എത്തിച്ചത്. ഈ നിരക്ക് പ്രായോഗികമല്ലെന്ന് കാട്ടി സ്വകാര്യ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 200 രൂപ കൂട്ടി ഉത്തരവിറങ്ങിയത്. ആന്റിജന്‍ പരിശോധന നിരക്ക് 300 രൂപയായി തുടരും.

അതേസമയം ആന്റിജന്‍ പരിശോധനയുടെ നിരക്കില്‍ മാറ്റമില്ല. ഇത് 300 രൂപയായി തന്നെ തുടരും. എക്സ്പെര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയാണ് ചെലവ് വരുന്നത്. ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപയുമാണ് നിരക്ക്.

അതേസമയം, ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് വാക്‌സീന്‍ സ്വീകരിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. പ്രമേഹം, ഹൃദ്രോഗം, തുടങ്ങിയ ജീവിത ശൈലീരോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വാക്‌സീന്‍ സ്വീകരിക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശം. ഇത്തരക്കാരില്‍ കൊവിഡ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും. അതിനാല്‍ ഇവര്‍ വാക്‌സീന്‍ എടുക്കാന്‍ വിമുഖത കാണിക്കരുത്. കൊവിഡ് വന്ന് പോയവരും വാക്‌സീന്‍ സ്വീകരിക്കണമെന്നാണ് ഐസിഎംആര്‍ നിര്‍ദേശിച്ചു. 24 ദിവസത്തിനുള്ളില്‍ 60 ലക്ഷം പേര്‍ വാക്‌സീന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക