സംശിക്കേണ്ട ഉണ്ണീ ഇത് ഗ്രാമസഭയാ…. കായണ്ണയില്‍ ഗ്രാമസഭയ്‌ക്കൊപ്പം കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ച് ആറാം വാര്‍ഡ്
കായണ്ണബസാര്‍: വികസന കാര്യങ്ങളും സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചും മാത്രമല്ല ആരോഗ്യത്തിനും പ്രാധാന്യമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് കായണ്ണ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ചേര്‍ന്ന ഗ്രാമ സഭ. പത്ത് മണിക്കാരംഭിച്ച ഗ്രാമസഭയുടെ നടപടിക്രമങ്ങള്‍ അവസാനിച്ച ശേഷമാണ് വേദിയില്‍ സൗജന്യമായി കാഴ്ച പരിശോധന നടത്തിയത്.
ഗ്രാമസഭ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ടി. ഷീബ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ബിന്‍ഷ കെ.വി, ഗാന കെ.സി. എന്നിവരും പങ്കെടുത്തു.
വികസനത്തോടൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ. ഷിജു പേരാമ്പ്ര ന്യൂസ് ഡോട് കോിനോട് പറഞ്ഞു. ഇനിയുള്ള ഗ്രാമ സഭകളിലും മെഡിക്കല്‍ ക്യാമ്പ് തുടരാനാണ് ആഗ്രഹിക്കുന്നത്. വാര്‍ഡ് മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് കൊണ്ട് ജനങ്ങളുടെ സഹകരണത്തോടെ ആളുകളുടെ പ്രഷറും ഷുഗറും പരിശോധിക്കുന്നുണ്ട്. കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയുമായി ചേര്‍ന്ന് മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കരികണ്ടന്‍പാറ സെയ്ന്റ് ജോസഫ് ചര്‍ച്ചിന്റെ മുറ്റത്ത് പി.കെ. ഷിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പള്ളിവികാരി ഫാദര്‍ സുബിന്‍ കവളക്കാട്ടിന്റെ പിന്തുണയുമുണ്ടായിരുന്നു. കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെയായിരുന്നു കാഴ്ച പരിശോധന. പരിപാടി വാര്‍ഡ് അംഗം പി.കെ. ഷിജു ഉദ്ഘാടനംചെയ്തു. നൂറിന് മുകളില്‍ ആളുകളാണ് ക്യാമ്പില്‍ കണ്ണ് പരിശോധിച്ചത്.
ഇ.ജെ. ഷാജു അധ്യക്ഷനായി. ഫാദര്‍ സുബിന്‍ കവളക്കാട്ട്, ഡോക്ടര്‍ റാഫി പി.എം, പി.ആര്‍.ഒ. കെ.കെ. ഫൈസല്‍, സാറാ കുര്യന്‍ വടക്കേത്തടം എന്നിവര്‍ സംസാരിച്ചു.