ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ടിലെ പ്രതികൂല ശുപാർശകൾ തള്ളുക; ജീവനക്കാർ പണിമുടക്കി


കൊയിലാണ്ടി: ശമ്പള പരിഷ്കരണ റിപ്പോർട്ടിലെ പ്രതികൂലമായ ശുപാർശകൾ തള്ളിക്കളയുക, സർവ്വീസ് വെയിറ്റേജ് പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കി. യുടിഇഎഫ് നേതൃത്വത്തിലുള്ള ജീവനക്കാരാണ് പണിമുടക്കിൽ പങ്കെടുത്തത്. പണിമുടക്കിയ ജീവനക്കാർ വിശദീകരണ യോഗം സംഘടിപ്പിച്ചു.

കൊയിലാണ്ടി താലൂക്ക്തല പണിമുടക്ക് വിശദീകരണ യോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ടി.ഹരിദാസൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം വി.പ്രതീഷ് അധ്യക്ഷത വഹിച്ചു. പി.കെ.രാധാകൃഷ്ണൻ, സുരേഷ്, രവി വള്ളിൽ, മണി, എം.ഷാജീവ് കുമാർ, എൻ.സന്തോഷ് കുമാർ, എം.ഷാജി, മനേഷ്, പ്രദീപ് സായിവേൽ തുടങ്ങിയവർ സംസാരിച്ചു.