വ്യാജ ഒപ്പിട്ട് പണം തട്ടി; പേരാമ്പ്രയിലെ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും


പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയിലെ സാമ്പത്തികക്രമക്കേട് വിജിലന്‍സ് അന്വേഷണത്തിന് കൈമാറും. ഭരണസമിതി തീരുമാന പ്രകാരമാണ് അന്വേഷണം വിജിലന്‍സിന് കൈമാറുന്നത്. ജോലി ചെയ്യാത്തയാളുടെ ഒപ്പ് പദ്ധതിയിലെ മസ്റ്റര്‍ റോളില്‍ വ്യാജമായി രേഖപ്പെടുത്തി പണംതട്ടിയെന്ന പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാമ്പത്തികക്രമക്കേട് നടന്നതായി തെളിഞ്ഞിരുന്നു.

മസ്റ്റര്‍ റോളില്‍ വ്യാജമായി ഒപ്പു രേഖപ്പെടുത്തി 5780 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. പേരാമ്പ്ര പഞ്ചായത്തിലെ അഞ്ചാംവാര്‍ഡില്‍പ്പെട്ട പൈന്തുമ്പമലഭാഗം തൊഴിലുറപ്പ് പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് സാമ്പത്തികക്രമക്കേട് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ മേല്‍നോട്ടചുമതലയുള്ള ‘മേറ്റാ’യി ജോലിചെയ്ത സുബിതയെ തത്സ്ഥാനത്ത് നീക്കാനും സാമ്പത്തികക്രമക്കേട് നടന്ന വിഷയം വിജിലന്‍സ് അന്വേഷണത്തിന് കൈമാറാനും പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍. ഷിജു ഉത്തരവിട്ടു. 12 ശതമാനം പലിശ സഹിതം അനധീകൃതമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചു. പലിശ സഹിതം 6915 രൂപ തിരിച്ചടയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

തൊഴിലുറപ്പ് സാങ്കേതികവിഭാഗം ജീവനക്കാരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായതിന് അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ എന്നിവര്‍ വിശദീകരണം നല്‍കണമെന്നും തൊഴിലുറപ്പ് പദ്ധതി ബ്ലോക്ക്, ജില്ലാ പ്രോഗ്രാം ഓഫീസുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഉത്തരവിനുശേഷം തുക പഞ്ചായത്തില്‍ തിരിച്ചടച്ചുകഴിഞ്ഞു.

മൂന്ന് ദിവസം മാത്രം ജോലിക്കെത്തിയ വ്യക്തിക്ക് പണിയെടുക്കാത്ത ദിവസവും ഹാജര്‍ രേഖപ്പെടുത്തിയിരുന്നു. ഇത് രണ്ട് വനിതാതൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് വിഷയം പുറത്തറിയുന്നത്. ക്രമക്കേട് ചൂണ്ടിക്കാട്ടിയവരെ പ്രവൃത്തിയില്‍നിന്ന് ഒഴിവാക്കിയതായി സെക്രട്ടറിക്ക് പരാതി ലഭിച്ചു. തുടര്‍ന്നാണ് ഓവര്‍സിയര്‍ അന്വേഷണം നടത്തിയത്.

മേറ്റായ സുബിത വ്യാജമായി ഒരാളുടെ പേര് മസ്റ്റര്‍റോളില്‍ ഉള്‍പ്പെടുത്തുകയും ജോലിചെയ്യാത്ത ദിവസങ്ങളില്‍ ഹാജര്‍ നല്‍കുകയും ചെയ്തതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. സുലഭ എന്നയാള്‍ പറഞ്ഞതുപ്രകാരമാണ് ഹാജര്‍ തെറ്റായി രേഖപ്പെടുത്തിയതെന്നാണ് മേറ്റ് സുബിത അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മൊഴി. ജോലിക്ക് ഹാജര്‍ രേഖപ്പെടുത്താതെ തന്റെ അക്കൗണ്ടില്‍ ലഭിച്ച 5780 രൂപ സുലഭയ്ക്ക് കൈമാറിയെന്ന് പണം ലഭിച്ചയാളും മൊഴി നല്‍കി.

വീടുനില്‍ക്കുന്ന ഭാഗത്തെ ജോലിക്ക് മൂന്നുദിവസം മാത്രമാണ് പണിക്കിറങ്ങിയിട്ടുള്ളതെന്നും ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറുവരെയുള്ള ദിവസങ്ങളില്‍ മസ്റ്റര്‍റോളില്‍ ഒപ്പുവെച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ പണം തന്റെ അറിവില്ലായ്മ മുതലെടുത്ത് തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉത്തരവില്‍ പറയുന്നു.

ജോലിക്ക് ഹാജരാകാത്ത വ്യക്തിക്ക് ഹാജര്‍ അനുവദിച്ചത് രണ്ട് വനിതാതൊഴിലാളികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് ഇക്കാര്യം പുറത്തറിഞ്ഞത്. ക്രമക്കേട് ചൂണ്ടിക്കാട്ടിയവരെ പ്രവൃത്തിയില്‍നിന്ന് ഒഴിവാക്കിയതായി സെക്രട്ടറിക്ക് പരാതി ലഭിച്ചു.

തുടര്‍ന്നാണ് ഓവര്‍സിയര്‍ അന്വേഷണം നടത്തിയത്. മേറ്റായ സുബിത വ്യാജമായി ഒരാളുടെ പേര് മസ്റ്റര്‍റോളില്‍ ഉള്‍പ്പെടുത്തുകയും ജോലിചെയ്യാത്ത ദിവസങ്ങളില്‍ ഹാജര്‍ നല്‍കുകയും ചെയ്തതായി ബോധ്യപ്പെട്ടെന്നാണ് അന്വേഷണറിപ്പോര്‍ട്ട്.

സുലഭ എന്നയാള്‍ പറഞ്ഞതുപ്രകാരമാണ് ഹാജര്‍ തെറ്റായി രേഖപ്പെടുത്തിയതെന്നാണ് മേറ്റ് സുബിത അന്വേഷണത്തിന്റെ ഭാഗമായി നല്‍കിയ മൊഴി. ജോലിക്ക് ഹാജര്‍ രേഖപ്പെടുത്താതെ തന്റെ അക്കൗണ്ടില്‍ ലഭിച്ച 5780 രൂപ സുലഭയ്ക്ക് കൈമാറിയെന്ന് പണം ലഭിച്ചയാളും മൊഴി നല്‍കി.

വീടുനില്‍ക്കുന്ന ഭാഗത്തെ ജോലിക്ക് മൂന്നുദിവസം മാത്രമാണ് പണിക്കിറങ്ങിയിട്ടുള്ളതെന്നും ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ മസ്റ്റര്‍റോളില്‍ ഒപ്പുവെച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ പണം തന്റെ അറിവില്ലായ്മ മുതലെടുത്ത് തട്ടിയെടുക്കുകയാണ് ഉണ്ടായതെന്നും ഇവര്‍ മൊഴി നല്‍കിയതായി ഉത്തരവില്‍ പറയുന്നു.