വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു


കൊയിലാണ്ടി: ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദീപം തെളിയിച്ചാണ് ആഘോഷിച്ചത്, ചിലയിടങ്ങളില്‍ കേക്ക് മുറിച്ചും ആഘോഷം മധുരമാക്കി.

വെള്ളിയാഴ്ച വിജയ ദിനാചരണ ത്തിനുള്ള എല്‍ഡിഎഫ് ആഹ്വാനം സംസ്ഥാനത്തെ ഇടതു കുടുംബങ്ങളൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലേക്ക് സന്തോഷ പ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചിരുന്നു. അതിനാലാണ് വീടും പരിസരവുമായി ആഘോഷം പരിമിതപ്പെടുത്തിയത്.

വൈകിട്ട് ഏഴു മണിയോടെയായിരുന്നു ദീപശിഖ തെളിയിക്കല്‍. പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ചും പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ആഘോഷം.