വിയ്യൂരിൽ കോൺഗ്രസ് വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു


കൊയിലാണ്ടി: ദുരിതകാലത്ത് കോവിഡ് രോഗികൾക്ക് ആശ്വാസവുമായി കോൺഗ്രസ് വാർഡ് കമ്മിറ്റി. കൊയിലാണ്ടി നഗരസഭയിലെ വിയ്യൂർ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ബാധിത വീടുകളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണവും, കോവിഡ് മുക്തമായ വീടുകളിൽ അണുനശീകരണവും നടത്തി. പ്രവർത്തനത്തിന് കൗൺസിലർ അരീക്കൽ ഷീബ, പി.ടി ഉമേഷ്, രഞ്ജിത്ത് കൊളോറോത്ത്, പുളിക്കൂൽ രാജൻ, വി.വി.വിനു. പി.കെ.അനിൽകുമാർ., രാമൻ കൊടക്കാട്, സത്യൻ തുമ്പക്കണ്ടി എന്നിവർ നേതൃത്വം നൽകി.