വിനോദയാത്ര ഹിറ്റ് ആയതോടെ കടല്‍യാത്ര അവതരിപ്പിക്കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; തുച്ഛമായ തുകയ്ക്ക് ഉള്‍ക്കടലിലേക്ക് യാത്ര; വിശദാംശങ്ങള്‍ അറിയാം


തൃശൂര്‍: ആനകള്‍ കടലില്‍ പോകാറില്ല. പക്ഷേ ഇനി മുതല്‍ ആനവണ്ടി കടലിലേക്ക് പോകും. അതെ. നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സി പൊതുജനങ്ങള്‍ക്ക് കടല്‍യാത്രയ്ക്കുള്ള അവസരമൊരുക്കുകയാണ്.

മൂന്നാര്‍, മലക്കപ്പാറ ഉല്ലാസയാത്രകള്‍ വന്‍ വിജയമായതിന് പിന്നാലെയാണ് കെ.എസ്.ആര്‍.ടി.സി ഉപ്പുവെള്ളത്തില്‍ ഇറങ്ങാനൊരുങ്ങുന്നത്. മലക്കപ്പാറ യാത്ര ഒരുക്കിയ ചാലക്കുടി ഡിപ്പോ തന്നെയാണ് കടല്‍യാത്ര എന്ന ആശയത്തിന്റെയും പിന്നില്‍.

കടല്‍യാത്ര ഉള്‍പ്പെടുന്ന ഉല്ലാസയാത്രാ പാക്കേജിന് ഒരാള്‍ക്ക് വെറും 650 രൂപയാണ് നിരക്ക്. ഭക്ഷണം ഇതില്‍ ഉള്‍പ്പെടില്ല. കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിലാണ് കടലിലേക്കുള്ള യാത്ര.

ചെറായി ബീച്ച്, കുഴുപ്പിള്ളി ബീച്ച്, വല്ലാര്‍പ്പാടം പള്ളി, ഹൈക്കോര്‍ട്ട് പാര്‍ക്ക്, മറൈന്‍ഡ്രൈവ് എന്നീ സ്ഥലങ്ങളിലെ സന്ദര്‍ശനവും കടല്‍യാത്രയ്‌ക്കൊപ്പം പാക്കേജില്‍ ഉള്‍പ്പെടുന്നു.

കെ.എസ്.ആര്‍.ടി.സി ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

” ഇനി യാത്ര കടലിലേക്ക്…..”
കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്രാ പാക്കേജിലെ അടുത്ത സംരംഭം….
കെ.എസ്.ആർ.ടി.സിയുടെ ഒരുക്കിയ ചാലക്കുടി – ആതിരപ്പള്ളി – മലക്കപ്പാറ ഉല്ലാസയാത്ര ഹിറ്റ് ആയതിന് പിന്നാലെ ചാലക്കുടിയിൽ നിന്ന് നവംബർ 21 മുതൽ കടൽ യാത്ര ഉൾപ്പെടുന്ന പുതിയ ഉല്ലാസ യാത്രാ പാക്കേജ് ആരംഭിക്കുന്നു.
കേരളത്തിലെ സുന്ദരമായ ബീച്ചുകളിൽ ഒന്നായ കുഴുപ്പിള്ളി ബീച്ചിലേക്കും ചെറായി ബീച്ചിലേക്കും തുടർന്നു മറൈൻ ഡ്രൈവിൽ നിന്ന് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സാഗരറാണി ബോട്ടിൽ
ഉൾക്കടലിലേയ്ക്കുള്ള യാത്രയുമാണ് ഈ ഉല്ലാസ യാത്രാ പാക്കേജിൽ ഉൾപ്പെടുന്നത് .
ഒരാൾക്ക് ബോട്ട് യാത്രാക്കൂലി ഉൾപ്പെടെ 650 രൂപ (ഭക്ഷണം ഒഴികെ) യാണ് പ്രാരംഭ ഓഫർ. ഈ യാത്രയും ഒരു മികച്ച അനുഭവമായിരിക്കും. ഉറപ്പ്….
ഈ ഉല്ലാസ യാത്രയിൽ പ്രധാനമായും കാണാനാവുന്ന സ്ഥലങ്ങൾ

ചെറായി ബീച്ച്

കുഴുപ്പിള്ളി ബീച്ച്

വല്ലാർപ്പാടംപള്ളി

ഹൈക്കോർട്ട് പാർക്ക്

മറൈൻഡ്രൈവ്

കേരള സർക്കാരിൻ്റെ സാഗരറാണി ബോട്ടു യാത്ര.


ഭക്ഷണമൊഴികെയുള്ള മറ്റെല്ലാ ചിലവു കളും 650 രൂപയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
** കാലാവസ്ഥ അനുയോജ്യമല്ലാത്ത സ്ഥിതി വരുന്ന പക്ഷം യാത്ര യുക്തമായ മറ്റൊരു ദിവസത്തേക്ക് മാറ്റുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്?
കെഎസ്ആർടിസി ചാലക്കുടി
Phone-0480 2701638
email – [email protected]
മൊബൈൽ: 9747557737 (9 am – 6pm)
എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഈ മെയിൽ : btc.ksrtc@kerala.gov.in