വിഡിയോഗ്രാഫര്‍മാരെ നിയമിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം


കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് വിഡിയോഗ്രാഫര്‍മാരെ
നിയോഗിച്ചതില്‍ ഗുരുതര വീഴ്ചയെന്ന് KPVU കൊയിലാണ്ടി ഏരിയ കമ്മറ്റി. മുന്‍കാലങ്ങളില്‍ സ്വകരിച്ചതില്‍ നിന്ന് വിരുദ്ധ നടപടിയാണ് ജില്ലയില്‍ പോലീസ് സ്വീകരിച്ചത്. നേരത്തേ അതാത് പോലിസ് സ്റ്റേഷന്‍ മുഖാന്തരം ആയിരുന്നു വീഡിയോഗ്രാഫര്‍ മാരെ നിയോഗിച്ചത.് എന്നാല്‍ ഇത്തവണ കോഴിക്കോട് റൂറല്‍ ജില്ലയില്‍ 85 പേരെ നിയോഗിച്ചതില്‍ വന്‍ സാമ്പത്തിക അഴിമതിയെന്നാണ് ആരോപണം.

ക്വട്ടേഷന്‍ പ്രകാരം മധ്യമങ്ങളില്‍ പരസ്യമോ അറിയിപ്പോ കൊടുത്തിരുന്നില്ല. ക്വട്ടേഷന്‍ 3900 എടുത്ത് ജോലി ചെയ്യുന്നവര്‍ക്ക് 2000 രൂപയാണ് നല്‍കുന്നത്. യോഗത്തില്‍ ഏരിയ സെക്രട്ടറി സതീഷ് വര്‍ണ്ണം,പ്രസിഡന്റ് രജിത്ത് വനജം, ഷംസ്ദിന്‍ പൊയില്‍ക്കാവ്, ഇക്കുറ് മുസ്തഫാ, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.