വിജയിച്ചാല്‍ ചന്ദ്രനിലേക്ക് ടിക്കറ്റും,ഒരു കോടി രൂപയും…വിചിത്രമായ തെരഞ്ഞെടുപ്പ് വാഗ്ദാനം
തമിഴ്‌നാട് : തമിഴ്‌നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ മൂന്ന് നില വീടും, പ്രതിവര്‍ഷം ഒരു കോടി രൂപയും വാഗ്ദാനം ചെയ്ത തമിഴ് നാട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി തുലാം ശരവണന്റേതാണ് വിവാദ പ്രകടന പത്രിക.
വാഗ്ദാനം തീര്‍ന്നില്ല…ഇനിയുമുണ്ട് , ഒരു മിനി ഹെലികോപ്റ്റര്‍, വിവാഹാവശ്യത്തിന് സ്വര്‍ണം, വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ റോബോട്ട്, ഓരോ കുടുംബത്തിനും ബോട്ട്, മണ്ഡലത്തിലെ ചൂട് കുറയ്ക്കാന്‍ 300 അടിയുള്ള കൃത്രിമ മഞ്ഞുമല, റോക്കറ്റ് ലോഞ്ച് പാഡ്..തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
സ്ഥാനാര്‍ത്ഥികളുടെ വാഗ്ദാനം കണ്ട് വോട്ട് ചെയ്യാതെ നേതൃഗുണവും നിലപാടും കണ്ട് വേണം വോട്ട് ചെയ്യാന്‍ എന്ന ഗുണപാഠമാണ് ഈ വേറിട്ട പ്രകടനപത്രിക മുന്നോട്ട് വയ്ക്കുന്നതിലൂടെയെന്നാണ് തുലാം ശരവണന്‍ പറയുന്നത്.