വികസനക്കുതിപ്പില്‍ കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജ്


കൊയിലാണ്ടി: എസ്.എ.ആര്‍.ബി.ടി.എം ഗവ.കോളജില്‍ കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ നടന്നത് 26 കോടിയോളം രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍. 8 കോടി രൂപ ചെലവില്‍ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം തുടരുകയാണ്. ഹൈടെക് ലാബ്, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ ലൈബ്രറി ബ്ലോക്ക് 7 കോടി 75 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു.

കോളേജിലെ ബോയ്‌സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ചിലവഴിച്ചത് 2 കോടി രൂപ. നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ ആകെ 3 കോടി 13 ലക്ഷം രൂപയാണ് ചിലവ് വന്നത്.എംഎല്‍എ ഫണ്ടായ 1 കോടി 40 ലക്ഷം രൂപ ഉപയോഗിച്ച് ഫുട്‌ബോള്‍ ഗ്രൗണ്ടും പവലിയനും നിര്‍മ്മിച്ചു. 53 ലക്ഷം രൂപയ്ക്ക് കോളജ് ഗേറ്റും, ആംഫി തിയേറ്ററും സ്ഥാപിച്ചു.

കോളേജില്‍ നടന്ന മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍

* സെമിനാര്‍ ഹോള്‍ നിര്‍മ്മാണം – 45 ലക്ഷം രൂപ. പൂര്‍ത്തിയായി.
* കാമ്പസ് റോഡ് നിര്‍മ്മാണത്തിന് – 50 ലക്ഷം
* ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് നിര്‍മ്മാണം – 7 ലക്ഷം
* കാമ്പസ് കുടിവെള്ള പദ്ധതിക്ക് – 53 ലക്ഷം
* കാമ്പസ് ചുറ്റുമതില്‍ നിര്‍മ്മാണം – 75 ലക്ഷം
റോഡ്, വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം – 15 ലക്ഷം
* ക്യാമ്പസ് നടപ്പാത – 5.75 ലക്ഷം
* ക്യാമ്പസ് മതില്‍ സെക്യൂരിറ്റി ക്യാബിന്‍ – 28 ലക്ഷം രൂപ
* റൂഫിംഗ് നിര്‍മ്മാണം (രണ്ട് ഘട്ടങ്ങളിലായി) – 46 ലക്ഷം തുടങ്ങി ആകെ 26 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍