വായിച്ചു വളരാന്‍, ചിന്തിച്ചു വിവേകം നേടാന്‍; പേരാമ്പ്രയില്‍ സര്‍ഗസ്പര്‍ശം-വായനവാരാചരണം ഉദ്ഘാടനം ചെയ്തു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റേയും ബി ആര്‍ സി പേരാമ്പ്രയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന വായനവാരാചരണ പരിപാടി ‘സര്‍ഗസ്പര്‍ശം’ ‍ ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു.

പ്രശസ്ത എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് മുഖ്യാതിഥി ആയിരുന്നു. പേരാമ്പ്ര ബിഡിഓ ബേബി, പേരാമ്പ്ര കുന്നുമ്മല്‍ ഉപജില്ലാ ഓഫീസര്‍മാരായ ലത്തീഫ് കരയത്തൊടി, ജയരാജ് നാമത്, പ്രിന്‍സിപ്പാള്‍ കോര്‍ഡിനേറ്റര്‍ എ.പി.ബാബു, ഹൈസ്‌കൂള്‍ പ്രധാനാധ്യാപക കോര്‍ഡിനേറ്റര്‍ അഷറഫ്, പ്രൈമറി പ്രധാനധ്യാപക ഫോറം കണ്‍വീനര്‍ ബിജു മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര സ്വാഗതവും ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി.പി.നിത നന്ദിയും പറഞ്ഞു. വിവിധ വിദ്യാലയങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. 19 മുതല്‍ 25 വരെ എല്‍.പി, യു.പി, എച്ച് എസ്, എച്ച്.എസ്.എസ് വിഭാഗം കുട്ടികള്‍ക്കായി വായനകുറിപ്പ്, ആസ്വാദന കുറിപ്പ്, കഥാപാത്ര ചിത്രീകരണം, കഥാപാത്രാവിഷ്‌കാരം, കാവ്യാലാപനം തുടങ്ങിയ പരിപാടികള്‍ നടക്കും. 25 ന് സമാപനത്തോടനുബന്ധിച്ചു പ്രശസ്ത സാഹിത്യകാരന്മാരുമായി വിവിധ മത്സരത്തിലെ വിജയികള്‍ ആയ കുട്ടികള്‍ സംവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.