വാദ്യകലാകാരന്‍ കൊയിലാണ്ടി ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു


കൊയിലാണ്ടി: പ്രമുഖ വാദ്യകലാകാരനായ ചെറിയമങ്ങാട് തെക്കേത്തലപ്പറമ്പില്‍ പ്രകാശന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു. നിരവധി ക്ഷേത്രോത്സവങ്ങളില്‍ മേളപ്രമാണിയായിരുന്ന ഇദ്ദേഹത്തിന്റെ കീഴില്‍ നിരവധി പേരാണ് വാദ്യകല അഭ്യസിച്ചിട്ടുള്ളത്.

ഭാര്യ: ശാന്തി.
മക്കള്‍: ദില്‍ജിത്ത്, പ്രജുല.