വാടക നല്‍കാന്‍ പ്രയാസമനുഭവിക്കുന്ന വ്യാപാരികള്‍ക്കായി നന്മയുടെ കരുതലുമായി അയാളെത്തി; 36 കടമുറികളുടെ വാടക വിട്ടു നല്‍കിയ അബ്ദുള്ള കറുവാഞ്ചേരിയ്ക്ക് അഭിനന്ദനം
കൊയിലാണ്ടി: കൊവിഡ് കാലത്ത് മനുഷ്യസ്‌നേഹത്തിന്റെ പര്യായമായി ഒരു വ്യവസായി. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഷാലിമാര്‍ കോംപ്ലക്‌സ് ഉടമ അബ്ദുള്ള കറുവാഞ്ചേരി അദ്ധേഹത്തിന്റെ 36 കടമുറികളുടെ മുഴുവന്‍ വാടകയും വിട്ട് നല്‍കി. ലോക്ക്ഡൗണ്‍ സമയത്ത് വാടക നല്‍കാന്‍ വ്യാപാരികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. കഴിഞ്ഞ ലോക്ക് ഡൗണ്‍ സമയത്തും അദ്ദേഹം വാടക വിട്ടു നല്‍കിയിരുന്നു.
മാതൃകാപരമായ സന്നദ്ധസേവനത്തിന് അദ്ദേഹത്തെ കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു. പ്രസിഡന്റ് കെകെ.നിയാസ് അധ്യക്ഷത വഹിച്ചു. കെപി രാജേഷ്, കെ.ദിനേശന്‍, പി കെ ഷുഹൈബ്, അമേത്ത കുഞ്ഞഹമ്മദ്, പി ചന്ദ്രന്‍, പി പി ഉസ്മാന്‍, പി വി പ്രജീഷ്, വി കെ ഹമീദ്, പി കെ മനീഷ്, എന്നിവര്‍ സംസാരിച്ചു