വാക്‌സിന്‍ ലഭിക്കും; ആദര്‍ശിന്റെ സ്‌പെയിനിലെ ഫുട്‌ബോള്‍ ക്ലബ്ബിലേക്കുള്ള മോഹം പൂവണിയും


മാന്നാര്‍: സ്‌പെയിനില്‍ കളിക്കാനും പരിശീലിക്കാനുമുള്ള ആദര്‍ശിന്റെ മോഹം മന്ത്രിമാരിടപെട്ട് പരിഹരിക്കുന്നു. വാക്‌സിന്‍ ലഭിക്കാത്തതിനാലാണ് ആദര്‍ശിന്റെ സ്‌പെയിനിലേക്കുള്ള യാത്ര തടസ്സപ്പെടാനിരുന്നത്. എന്നാല്‍ മന്ത്രിമാരായ സജി ചെറിയാന്റെയും പി. പ്രസാദിന്റെറെയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആദര്‍ശിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായത്. പ്രശ്‌നം പരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ ആരംഭിച്ചു. മാന്നാര്‍ കുട്ടമ്പേരൂര്‍ പുതുപ്പള്ളില്‍ പ്രകാശ് രജനി ദമ്പതികളുടെ മകനായ പി. ആര്‍ ആദര്‍ശിന് (ഉണ്ണിക്കുട്ടന്‍21) സ്‌പെയ്‌നിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബായ സിഡിലാവിര്‍ ജെന്‍ഡല്‍ കാമിനോയുടെ ക്ഷണം ലഭിക്കുകയായിരുന്നു.

സ്പാനിഷ് ഫുട്‌ബോളില്‍ ഗ്രൂപ്പ് എട്ടില്‍ ഡിവിഷന്‍ 3 വിഭാഗത്തില്‍ വരുന്ന ക്ലബ്ബാണിത്. കഴിഞ്ഞ മെയ് 8 മുതല്‍ 21 വരെ സ്‌പെയിനില്‍ പരിശീലനത്തിനായാണ് ആദ്യം അറിയിപ്പ് ലഭിച്ചിരുന്നതെങ്കിലും കോവിഡിന്റെ രണ്ടാം തരംഗം മൂലം ഇത് മാറ്റിവച്ചു. പിന്നീട് ആഗസ്റ്റ് 16 മതല്‍ 30 വരെ നടക്കുന്ന പരിശീലനത്തിലും കളികളിലും പങ്കെടുക്കാനായി ക്ഷണം. സ്‌പെയിനിലേക്ക് പോകുന്നതിന് 14 ദിവസം മുമ്പ് 2 ഡോസ് വാക്‌സിനും എടുക്കണം. അത് സാധ്യമാകാത്തതിനാല്‍ ആദര്‍ശ് ആകെ വിഷമത്തിലായിരുന്നു. രജിസ്റ്റര്‍ ചെയ്തിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും ആരോഗ്യവകുപ്പില്‍ നിന്നും വാക്‌സിന്‍ എടുക്കാനുളള അനുമതി ലഭിക്കാത്തതാണ് ഈ യുവാവിനെ വിഷമത്തിലാക്കിയത്.

സാഹചര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ ആദര്‍ശിന് വാക്‌സിന്‍ എടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശം നല്‍കി. 2018ല്‍ ഷില്ലോംഗില്‍ നടന്ന അണ്ടര്‍ 18 ഇന്ത്യന്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുളള ആദര്‍ശ് രണ്ട് ഗോളുകള്‍ നേടുകയും മൂന്ന് ഗോളുകള്‍ക്ക് അവസരമൊരുക്കുകയുമുണ്ടായി. ഹൈദരബാദ് ഫതേഹ് ഫുട്‌ബോള്‍ ടീമിനു വേണ്ടിയാണ് അന്ന് കളിച്ചത്.

ഇന്‍ഡ്യന്‍ലീഗ് ഡിവിഷന്‍ 2 സീനിയര്‍ ടീമായ രാജസ്ഥാന്‍ ഫുട്‌ബോള്‍ ക്ലബ്ബ്, പഞ്ചാബ് മിനര്‍വ എന്നിവയ്ക്കുവേണ്ടിയും ആദര്‍ശ് കളിച്ചിട്ടുണ്ട്. ഹൈദരാബാദ് ക്ലബ്ബിന്റെ അണ്ടര്‍ 18 ടീം അംഗമായ സമയത്ത് പഞ്ചാബ്, ഹരിയാന, ഗോവ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി മത്സരങ്ങളില്‍ ഈ താരം പങ്കെടുത്തിരുന്നു. തിരുവല്ല മാര്‍ത്തോമ കോളേജിലെ അവസാന വര്‍ഷ ധനതത്വശാസ്ത്ര ബിരുദ വിദ്യാര്‍ഥിയായ ആദര്‍ശ് അന്തര്‍ സര്‍വ്വകലാശാല മത്സരങ്ങലിലും പങ്കെടുത്തിട്ടുണ്ട്. ഫുട്‌ബോള്‍ രംഗത്ത് മികച്ചതാരമായി മാറാന്‍ ആഗ്രഹിക്കുന്ന ആദര്‍ശിന് സ്‌പെയിനിലെ പരിശീലനം സ്പ്‌നതുല്യമായ ആഗ്രഹമാണ്.

ഇവിടെ പരിശീലനത്തോടൊപ്പെ 3 സ്പാനിഷ് ക്ലബ്ബുകളുമായി കളിക്കാനും അവസരം ലഭിക്കും. മറ്റ് മികച്ച സ്പാനിഷ് ക്ലബ്ബുകളും പ്രകടനം വിലയിരുത്തമെന്നും അതുമൂലം ഉയര്‍ന്ന അവസരങ്ങള്‍ കിട്ടുമെന്നുമാണ് ഈ യുവാവ് പറയുന്നത്. മൂന്നര ലക്ഷം രൂപയോളം ചെലവഴിച്ചാണ് സ്‌പെയിനില്‍ പോകുന്നത്. സുമനസുകളുടെ സഹായത്തോടെയാണ് ഈതുക കണ്ടെത്തിയിരിക്കുന്നത്. ആദര്‍ശിന്റെ അച്ഛന്‍ പ്രകാശ് െ്രെഡവറാണ്. അമ്മ രജനി വീട്ടമ്മയും. സഹോദരന്‍ ആകാശ് പത്താംക്ലാസ് വിദ്യാര്‍ഥിയായ ആകാശ് ആണ് സഹോദരന്‍.