വനംകൊള്ള: ചക്കിട്ടപ്പാറയില്‍ യുഡിഎഫ് ധര്‍ണ്ണ നടത്തി


ചക്കിട്ടപ്പാറ: കേരളത്തെ ഞെട്ടിച്ച വനംകൊള്ള സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ആഹ്വാനപ്രകാരം ചക്കിട്ടപ്പാറ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മദ് പെരിഞ്ചേരി, ബ്ലോക്ക് മെമ്പര്‍ ഗിരിജ ശശി, തറവട്ടത്ത് രാജേഷ്, രാജീവ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.