വടകര മൂരാടില്‍ 486 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍


വടകര: വടകരയില്‍ 486 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിലായി. കോഴിക്കോട് താലൂക്കില്‍ കുരുവട്ടുര്‍ പെരിയാട്ട് കുന്നുമ്മല്‍ സിബീഷിനെയാണ് (40) പിടികൂടിയത്. വടകര എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഷിജില്‍ കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മൂരാട് പാലത്തിനു സമീപം കണ്ണുര്‍-കോഴിക്കോട് ദേശീയപാതയില്‍ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. മാഹിയില്‍ നിന്നു കെഎല്‍ 11- 7799 നമ്പര്‍ കാറിലാണ് മദ്യം കടത്തിയത്. കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലുമൊക്കെയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.