വടകരയിൽ 13 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ


വടകര: കാറിൽ കടത്തുകയായിരുന്ന 13.1 കിലോ കഞ്ചാവുമായി രണ്ടു പേരെ വടകര എക്സൈസ് റെയിഞ്ച് സംഘം അറസ്റ്റ് ചെയ്തു. കാസർകോട് കുടുലു വില്ലേജിൽ ബള്ളീർ ഫാത്തിമ കോട്ടേജിൽ മുഹമ്മദ് അജ്മൽ (23), മഞ്ചേശ്വരം പുത്തിഗെ പഞ്ചായത്തിൽ എടനാട് തറോൺ വീട്ടിൽ ഷാഹുൽഹമീദ് (24) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകീട്ട് വടകര ബൈപ്പാസിൽ നന്തിലത്ത് ജി. മാർട്ടിനുമുന്നിൽ വാഹനപരിശോധന നടത്തവെയാണ് അറസ്റ്റ്. ആന്ധ്രാപ്രദേശിൽനിന്ന് കൊണ്ടുവരുന്നതാണ് കഞ്ചാവ്. ഇവർ രണ്ടുപേരും തന്നെയാണ് ആന്ധ്രയിൽപോയി കഞ്ചാവ് കേരള – കർണാടക അതിർത്തിയിൽ തീവണ്ടിമാർഗം എത്തിച്ചത്. തുടർന്ന് അവിടെനിന്ന് കാറിൽ വരികയായിരുന്നു.

വടകരയിലേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷിജിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ രാമചന്ദ്രൻ, പ്രമോദ് പുളിക്കൂൽ, രാമകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സുനീഷ്, രാഗേഷ് ബാബു, ലിനീഷ്, സന്ദീപ്, ശ്രീരഞ്ജ്, മുസ്ബിൻ, അശ്വിൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.