വടകരയിൽ സിവില്‍ സപ്ലൈസ് ഓഫീസിലെ ജീവനക്കാരനെ കാണാതായ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്


വടകര: സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വടകര ഓഫീസിലെ ജൂനിയര്‍ അസിസ്റ്റന്റിനെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. മാക്കൂല്‍പീടികയില്‍ കൂളിയുള്ള പറമ്പത്ത് കെ.പി അനില്‍കുമാറിനെ (47) കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഇദ്ദേഹത്തിന്റെ കാര്‍ ദേശീയപാതയില്‍ നാരായണനഗറില്‍ ഫെഡറല്‍ബാങ്കിനു സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.

ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ എത്തിയ അനില്‍ കുമാര്‍ 11 മണിയോടെ പുറത്ത് പോകുകയായിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല.

വിലങ്ങാട് മാവേലി സ്‌റ്റോറിലെ മാനേജരായിരുന്ന അനില്‍ കുമാര്‍ മൂന്ന് മാസം മുമ്പാണ് വടകരയിലേക്ക് സ്ഥലം മാറി എത്തിയത്.

അനില്‍ കുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 0496 2524206 (വടകര പോലീസ് സ്റ്റേഷന്‍), 9497435942, 9605574788 എന്നീ നമ്പറുകളില്‍ ഒന്നില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.