വടകരയില്‍ റംബൂട്ടാന്‍ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
വടകര: വടകരയില്‍ റംബൂട്ടാന്‍ പഴത്തിൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വടകര ആയഞ്ചേരി കൊള്ളിയോട് സായ്ദിൻ്റെയും അല്‍സബയുടെയും മകന്‍ മസിന്‍ അമന്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിൻ്റെ ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സിനാന്‍, അബിയ, ഹനാന്‍.