വടകരയില്‍ ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍


വടകര: ദേശീയപാതയില്‍ നിര്‍ത്തിയ കാറില്‍ യുവാവ് മരിച്ച നിലയില്‍. വളയം സ്വദേശി ശ്രീദീപത്തില്‍ പ്രദീപ്കുമാറാണ് മരിച്ചത്. പെരുവാട്ടുംതാഴ പാര്‍ക്കോ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് സംഭവം.

കെഎല്‍ 18 എക്‌സ് 2960 നമ്പര്‍ വാഗണര്‍ കാറില്‍ ഡ്രൈവിംഗ് സീറ്റിലാണ് മരിച്ചുകിടക്കുന്നതായി കാണപ്പെട്ടത്. വളയത്ത് നിന്നുള്ള യാത്രക്കിടയില്‍ ഹൃദയസ്തംഭനമുണ്ടായതാവാമെന്നു സംശയിക്കുന്നു. വടകര പോലീസ് സ്ഥലത്തെത്തി.
മൃതദഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.