വടകരയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ NCP യില്‍ ചേര്‍ന്നു


വടകര: വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്‍സിപിയിലേക്ക്. സെക്രട്ടറി V.P ഗിരീശന്‍ മാസ്റ്റര്‍ ‘ചോറോട് മണ്ഡലം സെക്രട്ടറി MT രജീഷ് ബാബു എന്നിവരും കുടുംബവുമാണ് NCP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനും LDF നെ ശക്തിപ്പെടുത്താനും തീരുമാനിച്ചത്.

വടകരയില്‍ നടന്ന ചടങ്ങില്‍ NCP ജില്ലാ വൈ:പ്രസിഡണ്ട് T. V. ബാലകൃഷ്ണന്‍ മാസ്റ്ററും, ബ്ലോക്ക് പ്രസിഡണ്ട് P സത്യനാഥനും ചേര്‍ന്ന് പാര്‍ട്ടി പതാക കൈമാറി. പ്രസ്തുത ചടങ്ങില്‍ v v ബാബു, അഡ്വ:സാജ മോഹന്‍, R രവീന്ദ്രന്‍, രാമചന്ദ്രന്‍ കൊയിലോത്ത്, PK ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു