ലോക്ക്ഡൗണ്‍; കൊയിലാണ്ടി നഗരം ശാന്തം, കര്‍ശന പരിശോധനയുമായി പൊലീസ്
കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. റോഡ് പരിശോധന രാത്രിയിലും നടത്തുന്നുണ്ട്. പരിശോധന കര്‍ശനമാക്കിയതോടെ ചുരുക്കും വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. ലോക്ഡൗണിനോടു ജനങ്ങള്‍ സഹകരിച്ചു. പൊലീസ് പാസ് ലഭിക്കാത്തതു കാരണം പലര്‍ക്കും അത്യാവശ്യ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു.
നിര്‍മാണത്തൊഴിലാളികള്‍ക്ക് പണിക്കു പോകാന്‍ തടസ്സമുണ്ടായതായി പരാതി ഉയര്‍ന്നു. കൂലിപ്പണിക്കാര്‍ക്കും സമാന അനുഭവമായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ കൂലിപ്പണിക്കാര്‍ പണിയായുധവുമായി സഞ്ചരിക്കുന്നതു പൊലീസ് തടഞ്ഞില്ല. അതേസമയം, അതിഥിത്തൊഴിലാളികള്‍ക്ക് താമസസ്ഥലത്തു നിന്നു പുറത്തുപോയി പണിയെടുക്കാന്‍ കഴിഞ്ഞില്ല.