ലീവ് കഴിഞ്ഞ് മടങ്ങിയത് രണ്ട് മാസം മുമ്പ്; പഞ്ചാബില്‍ മരിച്ച സൈനികന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി
വടകര: പഞ്ചാബിലെ സൈനിക ക്യാമ്പില്‍ കുഴഞ്ഞു വീണു മരിച്ച സൈനികന്‍ വൈശാഖിന് ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടില്‍ തന്നെ സംസ്‌കരിച്ചു. വടകര എംഎല്‍എ കെ.കെ രമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു, കൗണ്‍സിലര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങി വന്‍ ജനാവലി വീട്ടിലെത്തിയിരുന്നു.
ഔദ്യോഗിക ബഹുമതികളോടെ രാവിലെ 11 മണിക്കായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ലീവ് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്കുമുമ്പാണ് വൈശാഖ് ജോലി സ്ഥലത്തേക്ക് തിരിച്ചുപോയത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണവാര്‍ത്ത എത്തിയത്. പ്രിയപ്പെട്ട വൈശാഖിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ഉള്ളു വിങ്ങിയാണ് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
പഞ്ചാബിലെ സൈനിക ക്യാമ്പിൽ വെളളിയാഴ്ച്ച രാവിലെ നടന്ന പരിശീലനത്തിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് വൈശാഖ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവക്കുകയായിരുന്നു.
അച്ഛൻ: രാജു. അമ്മ അനിത. ഭാര്യ: ലിബിന (ഇന്ത്യൻ ക്രഡിറ്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി വടകര ബ്രാഞ്ച്). സഹോദരി: രിധു (വില്യാപ്പള്ളി യു.പി സ്‌കൂള്‍).
Description: The Vaisakh funeral of the soldier who died in Punjab is over