ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു


മേപ്പയ്യൂര്‍: ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ ദിനാചരണത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ സമിതി സിപിഎം മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന സമരം സിപിഐഎം മേപ്പയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, ഏസി അനൂപ്, എന്‍എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.