റിട്ട.ഫോറസ്റ്റ് സീനിയര്‍ സൂപ്രണ്ട് ബാലന്‍ അന്തരിച്ചു


കൊയിലാണ്ടി: സുല്‍ത്താന്‍ ബത്തേരി റെയ്ഞ്ച് ഓഫീസിലെ റിട്ട: ഫോറസ്റ്റ് സീനിയര്‍ സൂപ്രണ്ട് പെരുവട്ടൂര്‍ തച്ചോറവയലില്‍ ബാലന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. കല്യാണിയാണ് ഭാര്യ. സുബ്രഹ്‌മണ്യന്‍ (മണി ), റെജിന ,റെജിത്ത് എന്നിവര്‍ മക്കളാണ്. ബാലകൃഷ്ണന്‍ ബാലുശ്ശേരി (റിട്ട : കെ.എസ്.ഇ. ബി.), ഷീബ, ജിഷ എന്നിവര്‍ മരുമക്കളാണ്.