രാജ്യത്ത് മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും രണ്ട് നിയമമാണോ; എം.എം.ഹസൻ


കൊയിലാണ്ടി: സംഘപരിവാറുമായുള്ള ഉടമ്പടികാരണമാണ് പിണറായി വിജയനെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി തയ്യാറാവാത്തതെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ്റെ വ്യാഴാഴ്ചത്തെ പര്യടന പരിപാടിയുടെ സമാപന സമ്മേളന ത്തിൽ കൊല്ലത്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.

രാജ്യത്ത് മുഖ്യമന്ത്രിക്കും സാധാരണക്കാരനും നിയമം ഒരു പോലെയല്ലേയെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി യു.ഡി.എഫ് അധികാരത്തിൽ വന്നാൽ നടപ്പാക്കും. പ്രളയഫണ്ടിലും ലൈഫ് പദ്ധതിയലും പാവങ്ങളുടെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്നും ഹസൻ പറഞ്ഞു.

കെ.എം.നജീബ് അധ്യക്ഷത വഹിച്ചു. കെ.സി.ജോസഫ് എം.എൽ.എ,
സി.വി.ബാലകൃഷ്ണൻ, ടി.ടി.ഇസ്മായിൽ, പി.രത്നവല്ലി, മഠത്തിൽ അബ്ദുറഹ്മാൻ, മഠത്തിൽ നാണു, വി.പി.ഭാസ്കരൻ, വി.വി.സുധാകരൻ, നടേരി ഭാസ്കരൻ, അഡ്വ.എം.സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.