രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; പ്രവേശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രം


തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ മെയ് 20ന് വൈകിട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുമ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും ചടങ്ങിലേക്ക് പ്രവേശനം. കോവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ ഘടക കക്ഷികളുമായി മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

140 അംഗങ്ങളുള്ള സഭയില്‍ 99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് ഇത്തവണ നിയമസഭയിലേക്ക് ജയിച്ചുകയറിയത്. ഇതില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 67 പേര്‍ സിപിഎമ്മിനുണ്ട്. അതേസമയം,17 പേരാണ് സിപിഐയില്‍ നിന്ന് ജയിച്ചത്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ നിന്നും നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്ന് രണ്ട് പേര്‍ വീതവും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി തുടങ്ങിയ മറ്റ് ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.