രക്തസാക്ഷി ഇബ്രാഹിമിന്റെ ഭാര്യ സുബൈദ അന്തരിച്ചു


മേപ്പയ്യൂർ: രക്തസാക്ഷി എടത്തിൽ ഇബ്രാഹിമിൻ്റെ ഭാര്യ സുബൈദ അന്തരിച്ചു. 57 വയസ്സായിരുന്നു. മക്കാട്ട് മീത്തൽ അയിഷയുടേയും പരേതനായ കെ.കെ.സൂപ്പിയുടേയും മകളാണ്. രോഗബാധിതയായി ചികിത്സയിലായിരുന്നു.

മക്കൾ: ഫെബിൻ ലാൽ (ബഹറൈൻ), ഷെബിൻ ലാൽ (ഖത്തർ) മരുമക്കൾ : സുമീന, ഐഫ (മേപ്പയൂർ കോ-ഓപ്പറേറ്റീവ് ടൗൺ ബേങ്ക്). സഹോദരങ്ങൾ: കദീജ, ജമീല, മജീദ് (ഒമാൻ), നൗഷാദ് (ബഹറൈൻ), ലത്തീഫ്, സൗദ (പറയഞ്ചേരി ഗവർമെണ്ട് ഹയർ സെക്കണ്ടറി സ്കൂൾ).

1987 ഡിസംബർ 28നാണ് ആർ.എസ്.എസുകാരുടെ ആക്രമണത്തിൽ മേപ്പയ്യൂരിൽ വെച്ച് ഇബ്രാഹിം കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകൻ ഷെബിൻലാലിനെ രണ്ടര മാസം ഗർഭം ധരിച്ച അവസരത്തിലായിരുന്നു നാടിനെ നടുക്കിയ നരഹത്യ നടന്നത്.
കഴിഞ്ഞ 34 വർഷവും പാർട്ടിയുടെ സന്തത സഹചാരിയായിരുന്ന സുബൈദ പാർടി പരിപാടികളിലും നിറസാന്നിധ്യമായിരുന്നു.