യുപിയില്‍ അറുപതുകാരിയെ അടിച്ചു കൊന്നു


ഉത്തര്‍പ്രദേശ്: മദ്യപിച്ചുള്ള ഹോളി ആഘോഷം ചോദ്യം ചെയ്ത 60 വയസുകാരിയെ അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ ഇടാവായിലെ മേവാത്തി തൊല എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച നടന്ന ഹോളി ആഘോഷം അതിരു കടന്നപ്പോഴാണ് വീടിന് വെളിയിലെ ആഘോഷം മതിയാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ക്ഷുഭിതരായ സംഘം ഇവരുടെ വീട്ടിലേക്ക് കയറി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കുട്ടികള്‍ അടക്കx അഞ്ച് പേര്‍ക്കുകൂടി മര്‍ദ്ദനത്തില്‍ പരിക്കേറ്റു.