യാത്രാക്ലേശത്തിന് പരിഹാരം; തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, വടകര റൂട്ടിലേക്ക് കുറ്റ്യാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു


കുറ്റ്യാടി: യാത്രാക്ലേശം നേരിടുന്ന തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, വടകര റൂട്ടില്‍ കുറ്റ്യാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ആദ്യ യാത്രയുടെ ഫ്‌ളാഗ്‌ ഓഫ് നിര്‍വഹിച്ചു. നാട്ടുകാരുടെ പ്രധാന പ്രശ്‌നമായിരുന്നു യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും.

 

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ്, എ.ടി.ഒ.ജയകുമാര്‍ കെ, എ.ഡി. സുജീഷ് പി. വടകര, തൊട്ടില്‍ പാലം ഇന്‍സ്പക്ടര്‍മാരായ പ്രമോദ് എ, സജീവന്‍ കെ.എം എന്നിവര്‍ പങ്കെടുത്തു.