യാത്രചെയ്ത് വരയ്ക്കാം, വരയാത്ര മിഠായിത്തെരുവില്‍
കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കലിക്കറ്റ് സില്‍വര്‍ ഹില്‍സിന്റെ സഹകരണത്തോടെ ട്രാവല്‍ ബ്രഷ് ഇന്ത്യ വരയാത്ര മിഠായിത്തെരുവില്‍. ഇന്ത്യയെ അറിയാനും വരയ്ക്കാനും ലോകത്തിന് പരിചയപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. ട്രാവല്‍ ബ്രഷ് കലാകാരന്മാരായ ഷൈജു കെ മാലൂര്‍, വിപിന്‍ ഇരിട്ടി, ബെന്നി ദേവസ്സി, ചന്ദ്രന് മൊട്ടമ്മല്‍ എന്നീ ചിത്രകാരന്മാര് ക്യാന്‍വാസുകളില്‍ വരച്ചു.
കാസര്‍കോട് മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. ബേപ്പൂര്‍ ഉരുനിര്‍മാണ ശാലയിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകള്‍ ഒപ്പിയെടുത്ത ശേഷം മിഠായിത്തെരുവില്‍ തത്സമയ വരയും പ്രദര്‍ശനവും ക്യാമ്പുമുണ്ടായി. ലയണ്‍സ് ക്ലബ് ഭാരവാഹികളായ ബൈജു പുതുക്കുടി, അനൂപ് ലാല്‍, കുമരേശന്‍, സുബൈര്‍ കൊളക്കാടന്‍, വിഷോബ്, മുസ്തഫ, വിജയന് മന്നത്ത്, അജിത് നല്ലാടത്ത് എന്നിവര്‍ നേതൃത്വം നല്കി.