മേപ്പയ്യൂരിൽ പോലീസും എക്സൈസും സംയുക്ത റെയ്ഡ് നടത്തി; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു


മേപ്പയ്യൂർ: ഓണത്തിനുമുന്നോടിയായി മേപ്പയ്യൂർ പോലീസും പേരാമ്പ്ര എക്സൈസ് യൂണിറ്റും മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തി. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എൻ.പി. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. തിരച്ചിലിൽ വിളയാട്ടൂരിൽനിന്ന് 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്ത് നശിപ്പിച്ചു.

പി. റഫീഖ്, അഷറഫ് ചിറക്കര, അഖിൽ എന്നീ സി.പി.ഒ.മാരും പി.സി. മനോജ്‌ കുമാർ, എം.സി. ദിനേശ്, കെ.കെ. സുധീഷ്, കെ.സി. ഷൈജു എന്നീ എക്സൈസ് ഉദ്യോഗസ്ഥരും തിരച്ചിലിൽ പങ്കുചേർന്നു.