മേപ്പയ്യൂരിൽ കോവിഡ് ആക്ഷൻ ടീം രൂപീകരിച്ച് മുസ്ലിംലീഗ്


മേപ്പയൂർ: മുസ്ലിംലീഗ് മേപ്പയൂർ ടൗൺ ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗൺ വാർഡ് എട്ടിൽ കോവിഡ് ആക്ഷൻ ടീമിനെ സമർപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി മുസ്ലിം ലീഗ് മേപ്പയൂർ ടൗൺ ശാഖാ പ്രസിഡന്റ് ഐടി സലാമിൽ നിന്നും താക്കോൽ സ്വീകരിച്ച്‌ നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി നിലവിൽ രണ്ടു വാഹനങ്ങളും ഡ്രൈവർമാരും സന്നദ്ധമാണെന്നും കൂടുതൽ ആവശ്യമായി വരുന്നപക്ഷം അതിനു വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുസ്ലിംലീഗ് മേപ്പയൂർ ടൗൺ ശാഖ സെക്രട്ടറി ടി.കെ.അബ്ദുറഹ്മാൻ അറിയിച്ചു. യൂത്ത് ലീഗ് കമ്മിറ്റി ഭാരവാഹികളായ നബീദ്‌ തേക്കും കൂട്ടത്തിൽ, ഷബീർ പൊന്നംകണ്ടി, ഫാസിൽ തറോക്കണ്ടി തുടങ്ങിയവർ പങ്കെടുത്തു.

ആക്ഷൻ ടീം:

റാബിയ എടത്തിക്കണ്ടി ( വാർഡ് മെമ്പർ ) – +91 95399 44550

ഷബീർ പൊന്നംകണ്ടി (ഡ്രൈവർ) –
+91 90483 70737

നബീദ്‌ തേക്കും കൂട്ടത്തിൽ (ഡ്രൈവർ) – +91 70123 91573