മേപ്പയ്യൂരില്‍ മുസ്ലിം ലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു
മേപ്പയ്യൂര്‍: മലബാര്‍ സമര രക്ത സാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആര്‍ നടപടിക്കെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രത്തിന്റെ അപനിര്‍മ്മിതിക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മ ഡി.ഡി.സി ജനറല്‍ സെക്രട്ടറി ഇ.അശോകന്‍ ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെ.എം കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ്, മുജീബ് കോമത്ത്, അന്‍വര്‍ കുന്നങ്ങാത്ത്, കെ.പി.കുഞ്ഞബ്ദുല്ല എന്നിവര്‍ സംസാരിച്ചു.