മേപ്പയ്യൂരില്‍ 24 മണിക്കൂര്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ച് സിപിഐഎം


മേപ്പയ്യൂര്‍: ഇരുപത്തിനാല് മണിക്കൂര്‍ സേവന സൗകര്യമൊരുക്കി മേപ്പയൂരില്‍ കൊറോണ ഹെല്‍പ്പ് ഡെസ്‌ക്. സി.പി.ഐ.എം മേപ്പയ്യൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണിലാണ് ഹെല്‍പ്പ് ഡസ്‌ക് സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൊറോണ ടെസ്റ്റിനും അവശ്യചികിത്സാ സൗകര്യത്തിനും
24 മണിക്കൂറും വാഹന സൗകര്യം ഏര്‍പ്പാടാക്കും.

അവശരായ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും സഹായം നല്‍കും. രോഗികള്‍ക്ക് അത്യാ വശ്യമരുന്നുകള്‍ എത്തിച്ച് നല്‍കും. കൊറോണ ബാധിതരുടെ വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കാന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ഇടപെടും. മേപ്പയൂര്‍ നോര്‍ത്ത് സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവിലെ വളണ്ടിയര്‍മാരുടെയും പാര്‍ട്ടി വളണ്ടിയര്‍മാരുടേയും സേവനം മുഴുവന്‍ സമയവും ലഭ്യമാണ്. മന്ത്രി ടി.പി.രാമകൃഷ്ണര്‍ അനുവദിച്ച ആംബുലന്‍സും സ്വകാര്യ വാഹനങ്ങളും ഒരുക്കിയാണ് സേവന പ്രവര്‍ത്തനം നടത്തുന്നത്

ബന്ധപ്പെടേണ്ട നമ്പറുകള്‍ 8547131527 9447177246 7907961039 81 11963373 9446589601