മേപ്പയൂര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു


കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിടുമ്പൊയില്‍ പൂവമുള്ളപറമ്പില്‍ താട്ടുവയല്‍ കുനി ജഗദീശനാണ് മരിച്ചത്. 45 വയസായിരുന്നു. കുവൈത്തില്‍ യോര്‍ക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു. മൂന്നു ദിവസമായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: രതിന. മക്കള്‍: അഭിന്‍ കാര്‍ത്തിക്, അരുഷ് ജഗന്‍. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: മാധവി. സഹോദരങ്ങള്‍: രാജന്‍, ശോഭ, ഷീബ.