മേപ്പയൂരും നൊച്ചാടും സി കാറ്റഗറിയില്‍; ഇളവുകള്‍, നിയന്ത്രണങ്ങള്‍ എന്നിവ പരിശോധിക്കാം
പേരാമ്പ്ര: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതിന്റ അടിസ്ഥാനത്തില്‍ ടിപിആര്‍ അഞ്ചില്‍ താഴെയുള്ള പ്രദേശങ്ങളെ എ കാറ്റഗറിയിലും, അഞ്ച് മുതല്‍ 10 വരെയുള്ള പ്രദേശങ്ങള്‍ ബി കാറ്റഗറിയിലും 10 മുതല്‍ 15 വരെയുള്ള പ്രദേശങ്ങള്‍ സി കാറ്റഗറിയിലും ഉള്‍പ്പെടുന്നത്. 15ന് മുകളില്‍ ടിപിആര്‍ ഉള്ള പ്രദേശങ്ങള്‍ കാറ്റഗറി ഡി യില്‍ ആയിരിക്കും. ഈ അടിസ്ഥാനത്തിലാണ് ഇളവുകളെ തരംതിരിച്ചിരിക്കുന്നത്.
പേരാമ്പ്ര മേഖലയിലെ മേപ്പയൂര്‍, നൊച്ചാട് എന്നീ പഞ്ചായത്തുകള്‍ സി കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത്. അതായത് പ്രദേശത്തെ ശരാശരി ടിപിആര്‍ നിരക്ക് 10നും 15 നും ഇടയിലാണ്. മേപ്പയ്യൂരില്‍ 11 ശതമാനവും, നൊച്ചാട് പഞ്ചായത്തില്‍ 13.6 ശതമാനവുമണ് നിലവിലെ ടി പി ആര്‍ നിരക്ക്. മേപ്പയ്യൂര്‍ പഞ്ചായത്ത് കഴിഞ്ഞ ആഴ്ചയും കാറ്റഗറി സി യിലാണ് ഉള്‍പ്പെട്ടിരുന്നത്. കൊവിഡ് നിരക്ക് കുറയാത്തതിനാലാണ് സി കാറ്റഗറിയില്‍ തന്നെ തുടരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതോടെയാണ് നൊച്ചാട് സി കാറ്റഗറിയിലേക്ക് മാറ്റിയത്.
ഇളവുകള്‍
- എല്ലാവിധ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ്. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാം
- ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം.
- ഭക്ഷ്യ വസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള വില്‍പന കേന്ദ്രങ്ങള്‍ രാവിലെ 7.00 മണിമുതല്‍ വൈകീട്ട് 7.00 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
- വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്സ്റ്റയില്‍സ്, ജൂവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും, വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും ആവശ്യ ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും നിപ്പയര്‍ ചെയ്യുന്നതിനായി ബന്ധപ്പെട്ടുള്ള കടകളും രാവിലെ 7.00 മണിമുതല്‍ വൈകീട്ട് 8.00 മണി വരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
- ഹോട്ടലുകളിലും റസ്റ്റോറന്റ് കളിലും രാവിലെ 7 മണി മുതല്‍ വൈകിട്ട് 8 മണി വരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വൈകിട്ട് 7 മണിക്ക് ശേഷം രാത്രി 9 30 വരെ ഹോം ഡെലിവറി നടത്താം.