മെഡിക്കൽകോളേജിൽ പെരുന്നാൾ സദ്യ


കോഴിക്കോട്: മെഡിക്കൽ കോളേജ് സി.എച്ച്. സെന്റർ പെരുന്നാൾ പ്രമാണിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർക്കും ഡോക്ടർമാർ ഉൾപ്പെടെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾസദ്യ നൽകും.

നോമ്പുതുറ – അത്താഴ ഭക്ഷണവിതരണം നടത്തിയതിന് സമാപനം കുറിച്ചാണ് മതഭേദമെന്യേ എല്ലാവർക്കും ഭക്ഷണം നൽകുന്നത്.