മൂന്ന് കടകളിൽ കൂടി കവർച്ച, കൊയിലാണ്ടിയിൽ മോഷണം പതിവാകുന്നു
കൊയിലാണ്ടി: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം പതിവാകുന്നു. പഴയ ആര്‍ടിഒ ഓഫീസ് പരിസരത്തെ മൂന്ന് ഷോപ്പുകളിലാണ് കഴിഞ്ഞ ദിവസം മോഷണ ശ്രമം നടന്നത്. ടയര്‍ വേള്‍ഡ് (എംആര്‍എഫ് ഷോറൂം), ടോപ് മോസ്റ്റ് ഫര്‍ണിച്ചര്‍, വി.ടി.എസ് വെജിറ്റബിള്‍ എന്നീ ഷോപ്പുകളിലാണ് കള്ളന്‍ കയറിയത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ അകത്തു കടന്നത്.
കൊയിലാണ്ടി സബ് ഇൻസ്പെക്ടർ എ.യു.ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. നഗരത്തില്‍ മോഷണ ശ്രമം പതിവാകുന്നതില്‍ വ്യാപാരികള്‍ ആശങ്കയിലാണ്. പോലീസിന്റെ നൈറ്റ് പേട്രോളിംഗ് ശക്തമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂണിറ്റ് ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്റ് കെ.എം.രാജീവന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.പി.ഇസ്മായില്‍, ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ, വൈസ് പ്രസിഡന്റുമാരായ എം.ശശീന്ദ്രന്‍, റിയാസ് അബൂബക്കര്‍, ജലീല്‍ മൂസ്സ, ജെ.കെ.ഹാഷിം, ടി.പി.ഷഹീര്‍, സെക്രട്ടറിമാരായ ടി.എ.സലാം, ഗിരീഷ് ഗിരികല, പി.ഷബീര്‍, വി.പി.ബഷീര്‍, സി.വി.മുജീബ്, എ.കെ.ഡി.എ പ്രസിഡന്റ് സി.കെ.ലാലു ശിഹാബ്, പ്രബീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക