മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിന് മൊബൈല്‍ ഫോണ്‍ സംഭാവന നല്‍കി ഡി.വൈ.എഫ്.ഐ


പേരാമ്പ്ര: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി. മുതുകാട് പ്ലാന്റേഷന്‍ ഗവ: ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഡിവൈഎഫ്‌ഐ ഡിജി ചലഞ്ചിലൂടെ മൊബൈല്‍ ഫോണ്‍ സമാഹരിച്ച് നല്‍കിയത്. സ്‌ക്കൂള്‍ അധ്യാപകന്‍ സുനീഷ് കുമാര്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.കെ അജീഷില്‍ നിന്നും ഫോണ്‍ ഏറ്റു വാങ്ങി.

ബ്ലോക്ക് സെക്രട്ടറി എം.എം ജിജേഷ്, മുതുകാട് മേഖലാ സെക്രട്ടറി സൂരജ്, വിപിന്‍ദാസ് എന്നിവര്‍ സംബന്ധിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യം ഒരുക്കി കൊടുക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ ഡിജി ചലഞ്ച് നടപ്പിലാക്കുന്നത്.