മുതിർന്ന സിപിഎം നേതാവ് സി.കുഞ്ഞിരാമൻ അന്തരിച്ചു


പയ്യോളി: പയ്യോളി തെക്കയിൽ സി കുഞ്ഞിരാമൻ 85 വയസ്സ് അന്തരിച്ചു. വാർദ്ധക്യസഹജമായ രോഗം കാരണം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് 7.30 ഓടെയായിരുന്നു അന്ത്യം.

സി.പി.ഐ.എം മുൻ കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗവും, മുൻ പയ്യോളി ലോക്കൽ സെക്രട്ടറിയുമായിരുന്നു. മുൻ പയ്യോളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പയ്യോളി അർബൻ ബാങ്ക് മുൻ ഡയരക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: ലീല. മക്കൾ: സുലോചന, സി.സുരേഷ് ബാബു (സിപിഐ എം പയ്യോളി സൗത്ത് എൽ.സി അംഗം, സി.വത്സരാജ് (സഹകരണ ബാങ്ക്, പയ്യോളി), രാജീവൻ (കെഎസ്ആർടിസി ഡ്രൈവർ), സജീവൻ, സുനിൽ. മരുമക്കൾ: ശ്രീധരൻ (മുയിപ്പോത്ത്, റിട്ട. പഞ്ചായത്ത് എക്സി.ഓഫീസർ), പുഷ്പലത (സഹകരണ ബാങ്ക്, പയ്യോളി), ബേബിലത, ബിന്ദു, വിജിമോൾ, ദിവ്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

മുതിർന്ന സി.പി.എം നേതാവ് സി.കുഞ്ഞിരാമന്റെ നിര്യാണത്തിൽ ആദര സൂചകമായി വ്യാഴാഴ്ച പയ്യോളിയിൽ രാവിലെ 11.30 വരെ ഹർത്താൽ ആചരിക്കു. മുഴുവൻ കടകളുമടച്ച് വ്യാപാരികൾ സഹകരിക്കണമെന്ന് സിപിഎം പയ്യോളി സൗത്ത് ലോക്കൽ സെക്രട്ടറി പി.വി.രാമചന്ദ്രൻ അഭ്യർത്ഥിച്ചു.