മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; ചികിത്സയ്ക്ക് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ്


കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കൊവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കെത്തിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണയും മരുമകന്‍ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് കൊവിഡ് ചികിത്സയിലുള്ളത്.

പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക. ആവശ്യമെങ്കില്‍ തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ കോഴിക്കോട്ടേക്ക് അയക്കുകയോ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തേക്ക് മാറ്റുകയോ ചെയ്യും.